
കൊച്ചി : കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമം ഏർപ്പെടുത്തിയ " ശ്രീരാമൃഷ്ണ സേവാ പുരസ്ക്കാരം 2025 " പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ് ബോസിന് . സാമൂഹിക , സാഹിത്യ, സേവന മേഖലയിൽ നൽകിയ സമഗ്രസംഭാവനയ്ക്കാണ് പുരസ്ക്കാരം നൽകുന്നത്. നിർധനനായ കിടപ്പു രോഗികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന കടുങ്ങല്ലൂർ സേവാഭാരതി സംഘടനയ്ക്ക് സാമൂഹൃ സേവനത്തിനുള്ള "ശ്രീരാമകൃഷ്ണ സേവാ " പുരസ്ക്കാരവും നൽകും പതിനായിരം രൂപയും പ്രശസ്തിപത്രവും ,ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം. കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമം ട്രസ്റ്റ് ഭാരവാഹികളായ സി.എസ്. മുരളീധരൻ, പി. കുട്ടികൃഷ്ണൻ, വി. രാജീവ്, ഹണി എസ് ഗോപി, സി.ജി. രാജഗോപാൽ എന്നിവർ അടങ്ങുന്ന അംഗങ്ങളാണ് പുരസ്ക്കാര ജേതാക്കളെ തിര ഞ്ഞെടുത്തത്. കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമം ഹാളിൽ ജനുവരി 22 - ന് വ്യാഴാഴ്ച്ച വൈകീട്ട് 5 ന് നടക്കുന്ന 43 മത് വാർഷിക ചടങ്ങിൽ മാതാ അമൃതാനന്ദമയീ മഠം സെക്രട്ടറി ജനറൽ സ്വാമി പൂർണ്ണാമൃതാനന്ദ പുരി പുരസ്ക്കാരം സമർപ്പിക്കും
Photo Courtesy - Google







